പ്രതിഷേധം ശക്തം, ആന്ധ്രാ സ്വദേശികള്‍ മടങ്ങി

 സുപ്രിംകോടതി വിധി വന്നതോടെ ശബരിമലയില്‍ ദര്‍ശനം നടത്താമെന്നാണ് കരുതിയിരുന്നതെന്നും പ്രശ്‌നമുണ്ടാക്കി ദര്‍ശനം നടത്തേണ്ടതില്ലെന്നുമാണ് ഇവര്‍ പറയുന്നത്
പ്രതിഷേധം ശക്തം, ആന്ധ്രാ സ്വദേശികള്‍ മടങ്ങി

പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിളായ സ്ത്രീകള്‍ മടങ്ങി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടക സംഘത്തോടൊപ്പം എത്തിയ വാസന്തിയും ആദിശേഷിയും മടങ്ങാന്‍ തീരുമാനിച്ചത്. . ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് അറിയാതെയാണ് എത്തിയതെന്നും മടങ്ങിപ്പോകാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. വേണമെങ്കില്‍ സുരക്ഷ നല്‍കി ദര്‍ശനത്തിന് സൗകര്യമൊരുക്കാമെന്നും എന്നാല്‍ വഴിയിലുടനീളം ഇതുപോലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചതോടെയാണ് ഇവര്‍ പിന്‍മാറിയത്.

 സുപ്രിംകോടതി വിധി വന്നതോടെ ശബരിമലയില്‍ ദര്‍ശനം നടത്താമെന്നാണ് കരുതിയിരുന്നതെന്നും പ്രശ്‌നമുണ്ടാക്കി ദര്‍ശനം നടത്തേണ്ടതില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ആദിശേഷിക്ക് 41 ഉം വാസന്തിക്ക് 42 ഉം വയസ് പ്രായമുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.

മുതിര്‍ന്ന സ്ത്രീകളടങ്ങിയ നാല്‍പ്പതംഗ സംഘത്തോടൊപ്പമാണ് ഇവര്‍ എത്തിയത്.  ഇവരുടെ പക്കല്‍ വയസ്‌തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. വാസന്തിയും ആദിശേഷിയും തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമലയിലും എത്തിയതാണെന്നും ഇവരെ സുരക്ഷിതമായി നിലയ്ക്കലെത്തിക്കുമെന്നും ഐജി  ശ്രീജിത്ത് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com