യുക്തിയേക്കാളുപരി അത് താന്ത്രിക വിധി; ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയത് അതുകൊണ്ടെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് 

ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്‌ക്കേണ്ടി വരുമെന്ന തന്ത്രിയുടെ നിലപാടില്‍ ഒരു തെറ്റുമില്ലെന്ന് ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
യുക്തിയേക്കാളുപരി അത് താന്ത്രിക വിധി; ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയത് അതുകൊണ്ടെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് 

കൊച്ചി: ശബരിമലയില്‍ ആചാര ലംഘനമുണ്ടായാല്‍ നട അടയ്‌ക്കേണ്ടി വരുമെന്ന തന്ത്രിയുടെ നിലപാടില്‍ ഒരു തെറ്റുമില്ലെന്ന് ആലുവ തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.

പ്രാണപ്രതിഷ്ഠാ വേളയിലെ പ്രാര്‍ത്ഥന മാറ്റാന്‍ താന്ത്രിക വിധി പ്രകാരം തന്ത്രിക്ക് അധികാരമില്ല. പ്രാര്‍ത്ഥന തെറ്റിയാല്‍ നടയടയ്ക്കുകയല്ലാതെ തന്ത്രിക്ക് മുന്നില്‍ വേറെ വഴികളില്ല. ശബരിമല ശാസ്താവിന് യോഗീശ്വരഭാവമാണ്. ആശ്രമം പോലെ വേണം സന്നിധാനത്തെ കാണാന്‍. 41 ദിവസത്തെ വ്രതത്താല്‍ സന്യാസതുല്യനായാണ് ഭക്തനും അവിടേക്കെത്തുന്നത്. 

പ്രതിഷ്ഠാഭാവം മാറ്റുക തന്ത്രിക്ക് കഴിയുന്ന കാര്യമല്ല. യുക്തിയേക്കാളുപരി അത് താന്ത്രിക വിധിയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കേരളത്തിലെ സാമൂഹ്യപരിഷ്‌കരണങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും ചട്ടമ്പിസ്വാമിയുമാെക്കെ ശബരിമലയെ പരാമര്‍ശിക്കാതെ പോയതെന്ന് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com