തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നല്‍: ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2018 09:42 PM  |  

Last Updated: 22nd October 2018 09:54 PM  |   A+A-   |  

 

തിരുവനന്തപുരം: പന്തളം രാജകകുടുംബത്തിനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. തോര്‍ത്തുമുണ്ടിട്ട് പന്തളത്ത് നടക്കുന്ന ചിലര്‍ക്ക് രാജാവാണെന്ന തോന്നലുണ്ടാകുന്നുവെന്നാണ് അദ്ദേഹം പരിഹസിച്ചത്. 

രാജാവിനെ ഒരു കാലത്തും ഞങ്ങള്‍ ഭയപ്പെട്ടിട്ടില്ലെന്നും ജനങ്ങളുടെ പോരാട്ടമാണ് രാജവാഴ്ച അവസാനിപ്പിച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസും ബിജെപിയും രാജവാഴ്ചയെ അംഗീകരിക്കുന്നുണ്ടോയെന്നും വിജയരാഘവന്‍ ചോദിച്ചു.