ശബരിമല പ്രതിഷേധം: രാഹുല്‍ ഈശ്വറിന് ജാമ്യം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd October 2018 07:06 PM  |  

Last Updated: 22nd October 2018 07:06 PM  |   A+A-   |  

 

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനത്തിന് എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അയ്യപ്പ ധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന് ജാമ്യം. പത്തനംതിട്ട മുന്‍സിഫ് കോടതിയാണു ജാമ്യം അനുവദിച്ചത്. നേരത്തേ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും റാന്നി ഗ്രാമന്യായാലയത്തിന്റെ ചുമതലയുള്ള മുന്‍സിഫ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

പൊലീസ് തന്നെ മനഃപൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്നു രാഹുല്‍ ആരോപിച്ചിരുന്നു. സന്നിധാനത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് തന്നെ അറ്‌സറ്റ് ചെയ്തതെന്നും ട്രാക്ടറില്‍ ടാര്‍പൊളിന്‍ കൊണ്ടു മൂടിയാണു കൊണ്ടു പോയതെന്നും രാഹുല്‍ പറഞ്ഞിരുന്നു.