നവംബര്‍ 15 ന് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് 

സംസ്ഥാനത്ത് നവംബര്‍ 15ന് സര്‍വീസ് നിര്‍ത്തിവെച്ച് സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തും.
നവംബര്‍ 15 ന് സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 15ന് സര്‍വീസ് നിര്‍ത്തിവെച്ച് സ്വകാര്യബസുകള്‍ സൂചനാ പണിമുടക്ക് നടത്തും. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ദിനംപ്രതി ഡീസല്‍വില കുതിച്ച് ഉയരുന്നതിനെതുടര്‍ന്ന് സംസ്ഥാനത്ത് നിരവധി ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. സാമ്പത്തിക നഷ്ടം നേരിട്ട് സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നിരവധി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം അറിയിക്കാന്‍ സൂചനാ പണിമുടക്കിലേക്ക് സ്വകാര്യബസുകള്‍ നീങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com