നവംബർ പതിനഞ്ചിന് സ്വകാര്യ ബസ് പണിമുടക്ക്
By സമകാലിക മലയാളം ഡെസ്ക് | Published: 22nd October 2018 09:04 PM |
Last Updated: 22nd October 2018 09:04 PM | A+A A- |

കൊച്ചി: നവംബർ പതിനഞ്ചിന് സ്വകാര്യ ബസുകൾ സൂചന പണിമുടക്ക് നടത്തും. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെ ബസ്ചാർജ് വർധിപ്പിക്കുക, റോഡ് ടാക്സ് കുറയ്ക്കുക തുടങ്ങിയവ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സ്വകാര്യബസുകൾ സൂചനാ പണിമുടക്ക് നടത്തുന്നത്.
നവംബർ എട്ടിനു മുൻപ് എല്ലാ ജില്ലകളിലും പ്രതിഷേധ യോഗങ്ങളും സംസ്ഥാനത്തെ മുഴുവൻ ബസുടമകളെയും സംഘടിപ്പിച്ചു നവംബർ എട്ടിനു സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നവംബർ 17നു ചേരുന്ന ഫെഡറേഷന്റെ സംസ്ഥാന കമ്മിറ്റി അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്നു ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എംബി സത്യൻ പറഞ്ഞു.