പൂജ അവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും ; ശബരിമല വിഷയത്തില്‍ കോടതിയില്‍ 25 റിവ്യൂ ഹര്‍ജികള്‍

ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും
പൂജ അവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും ; ശബരിമല വിഷയത്തില്‍ കോടതിയില്‍ 25 റിവ്യൂ ഹര്‍ജികള്‍


ന്യൂഡല്‍ഹി : പൂജ അവധിക്ക് ശേഷം സുപ്രിം കോടതി ഇന്ന് തുറക്കും. ശബരിമല വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് 25 ഓളം ഹര്‍ജികള്‍ ഇതുവരെ കോടതിയില്‍ എത്തിയിട്ടുണ്ട്. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ അയ്യപ്പ സേവാ സംഘവും ഇന്ന് സുപ്രിംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നുണ്ട്. ഇതുകൂടാതെ ശബരിമലയില്‍ അന്യമതക്കാര്‍ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് സൂചന. 

ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സ്ത്രീപ്രവേശത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതില്‍ നേരിട്ട പ്രതിസന്ധിയും വിധിക്കെതിരേ ഉയര്‍ന്ന പ്രതിഷേധവും ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുണ്ടാകും. ശബരിമലയിലെ ഗുരുതരപ്രതിസന്ധി വിവരിക്കുന്ന റിപ്പോര്‍ട്ടില്‍ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിര്‍പ്പും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. കോടതി വിധി നടപ്പാക്കാത്തതിനെതിരെ ആരെങ്കിലും കോടതിഅലക്ഷ്യ പരാതി നല്‍കിയാല്‍ പ്രതിരോധിക്കുക കൂടി ലക്ഷ്യമിട്ടാണ് ബോര്‍ഡിന്റെ നീക്കം. 

അതേസമയം പുനഃപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കണം എന്ന കാര്യത്തില്‍ നവംബര്‍ ആദ്യ വാരത്തിലേ തീരുമാനം ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസ് അടിയന്തരമായി പരിഗണിക്കാനുള്ള മെന്‍ഷനിംഗ് സമ്പ്രദായത്തിനെതിരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അയ്യപ്പ സേവാ സംഘത്തിന്റെ പുനഃപരിശോധന ഹര്‍ജിയെ തന്ത്രി കുടുംബവും പന്തളം രാജകുടുംബവും പിന്തുണ നല്‍കുമെന്ന് സംഘം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com