മതത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണം അംഗീകരിക്കില്ല; കര്‍ശന നടപടിയെടുക്കും: ഐജിമാര്‍ക്ക് ഡിജിപിയുടെ പിന്തുണ

ശബരിമല വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഐജിമാര്‍ക്ക് പിന്തുണയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ
മതത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ആക്രമണം അംഗീകരിക്കില്ല; കര്‍ശന നടപടിയെടുക്കും: ഐജിമാര്‍ക്ക് ഡിജിപിയുടെ പിന്തുണ

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഐജിമാര്‍ക്ക് പിന്തുണയുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം ദൗര്‍ഭാഗ്യകരമാണ്. മതത്തിന്റെ പേരില്‍ ഐജി മനോജ് എബ്രഹാമിനും വിശ്വാസത്തിന്റെ പേരില്‍ ഐജി. എസ് ശ്രീജിത്തിനും എതിരായ ആക്രമണം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലചവിട്ടാനെത്തിയ രഹ്ന ഫാത്തിമ ഉള്‍പ്പെടെയുള്ള യുവതികള്‍ക്ക് സംരക്ഷണം നല്‍കിയതിന്റെ പേരില്‍ ഐജി ശ്രീജിത്തിന് എതിരെ വ്യാപക വ്യാജ പ്രചാരണങ്ങള്‍ തീവ്ര ഹിന്ദു വിഭാഗം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയിരുന്നു. 

നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന പൊലീസ് നടപടിക്ക് ഉത്തരവിട്ട മനോജ് എബ്രഹാമിന്റെ മതം പറഞ്ഞ് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയടക്കം രംഗത്ത് വന്നിരുന്നു. മനോജ് എബ്രഹാം എന്ന ക്രിസ്ത്യാനി പൊലീസുകാരെ കൊണ്ട് ഹിന്ദു ഭക്തരെ മര്‍ദിപ്പിച്ചുവെന്നായിരുന്നു പ്രചാരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com