ശബരിമല കയറാന്‍ സുരക്ഷ തേടി ഒരു യുവതി കൂടി ; മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണത്തിന് സാധ്യത, ഒഴിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശം

ശബരിമല കയറാന്‍ സുരക്ഷ തേടി ഒരു യുവതി കൂടി ; മാധ്യമങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണത്തിന് സാധ്യത, ഒഴിഞ്ഞുപോകാന്‍ പൊലീസ് നിര്‍ദേശം

കറുകച്ചാല്‍ സ്വദേശിനി ബിന്ദുവാണ് പൊലീസ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചത്

പമ്പ : ശബരിമല കയറാന്‍ ഒരു യുവതി കൂടി രംഗത്തെത്തി. കറുകച്ചാല്‍ സ്വദേശിനി ബിന്ദുവാണ് പൊലീസ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചത്. എരുമേലി പൊലീസിനെയാണ് യുവതി സമീപിച്ചത്. ഇന്നലെ വരെ പത്തോളം സ്്ത്രീകളാണ് ശബരിമല കയറാനെത്തിയത്. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആര്‍ക്കും ദര്‍ശനം നടത്താനായിരുന്നില്ല. 

അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പയിലെയും സന്നിധാനത്തെയും മാധ്യമപ്രവര്‍ത്തകര്‍ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ എഎൻഐ അറിയിച്ചു.  നേരത്തെ നിലയ്ക്കലിൽ മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. 

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി അടയ്ക്കും. രാത്രി ഏഴു മണിയ്ക്ക് ശേഷം ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടില്ല. ഇനി ചിത്തിര ആട്ട വിശേഷത്തിനായി നവംബര്‍ അഞ്ചിനാണ് നട തുറക്കുക. അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് തുറക്കുന്ന ക്ഷേത്രനട ആറാം തിയതി രാത്രി 10 ന് അടയ്ക്കും. തുടര്‍ന്ന് മണ്ഡലപൂജയ്ക്കായി നവംബര്‍ 16 ന് വൈകീട്ട് നട തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com