ശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’ പേപ്പറുകൾ ; കാണിക്ക വരുമാനത്തിൽ വൻ ഇടിവ് 

നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത്‌ ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്
ശബരിമല ഭണ്ഡാരത്തിൽ ‘സ്വാമി ശരണം, സേവ് ശബരിമല’ പേപ്പറുകൾ ; കാണിക്ക വരുമാനത്തിൽ വൻ ഇടിവ് 

ശബരിമല: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ വിശ്വാസികളുടെ പ്രതിഷേധം കാണിക്ക വരുമാനത്തെയും ബാധിച്ചു. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതൽ നാലുദിവസത്തെ കാണിക്ക വരുമാനം മുൻവർഷം ഇതേകാലത്ത്‌ ലഭിച്ചതിനേക്കാൾ 44.50 ലക്ഷം രൂപ കുറവാണ്. 

തുലാമാസപൂജയ്ക്ക് നട തുറന്നശേഷം എറ്റവും കൂടുതൽ തിരക്കനുഭവപ്പെട്ടത് ശനിയാഴ്ചയാണ്. അന്നത്തെ കാണിക്കവരവിൽ കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ നേരിയ വർധനയുണ്ട്. -15,800 രൂപയാണ് ലഭിച്ചത്. 

അതേസമയം ഭണ്ഡാരത്തിൽ നിന്ന് കാണിക്ക പണത്തിനു പകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ ഒട്ടേറെ പേപ്പറുകൾ ലഭിച്ചതായി ദേവസ്വം അധികൃതർ സൂചിപ്പിച്ചു. സ്ത്രീ പ്രവേശന വിധിയിൽ പ്രതിഷേധിച്ച്  ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന് ഹിന്ദു ഐക്യവേദി അടക്കം വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com