ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റേത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, നിരീശ്വരവാദികളെ തെരഞ്ഞുപിടിച്ച് എത്തിക്കാന്‍ ശ്രമമെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍
ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റേത് അപ്രഖ്യാപിത അടിയന്തരാവസ്ഥ, നിരീശ്വരവാദികളെ തെരഞ്ഞുപിടിച്ച് എത്തിക്കാന്‍ ശ്രമമെന്ന് എ എന്‍ രാധാകൃഷ്ണന്‍ 

പത്തനംതിട്ട: ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. 5000ത്തോളം പൊലീസുകാരെ വിന്യസിച്ച് ശബരിമല പൂങ്കാവനത്തില്‍ സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളത്തില്‍ ആരോപിച്ചു. 

സുപ്രീംകോടതി ഉത്തരവിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ആസൂത്രിതവും സംഘടിതവുമായ രീതിയില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. തുലാംമാസ പൂജ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന ഇന്ന് ശബരിമലയില്‍ നിന്നും പമ്പയില്‍ നിന്നും പത്ര ദൃശ്യമാധ്യമ പ്രവര്‍ത്തകരെ  മാറ്റാനുളള സാഹചര്യം ഒരുക്കിയിരിക്കുന്നു. അതേസമയം അയ്യപ്പനില്‍ വിശ്വാസമില്ലാത്ത നിരിശ്വരവാദികളെ തെരഞ്ഞ് പിടിച്ച് ശബരിമലയില്‍ എത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. 

രഹ്ന ഫാത്തിമ ഉള്‍പ്പെടെയുളളവരെ ശബരിമലയില്‍ എത്തിക്കാന്‍ വന്‍പൊലീസ് സംരക്ഷണമാണ് ഏര്‍പ്പെടുത്തിയത്. ഐജി ശ്രീജിത്ത്, മനോജ് എബ്രഹാം എന്നിവര്‍ ഇതിന് നേതൃത്വം നല്‍കി. ഇവരെ ശബരിമലയില്‍ എത്തിക്കാന്‍ കടകംപളളി സുരേന്ദ്രനും ഐജി ശ്രീജിത്തിനും ആരാണ് അവകാശം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. 

മനോജ് എബ്രഹാമും ശ്രീജിത്തും പിണറായിയെ സുഖിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.  പൊലീസ് വേഷം ധരിപ്പിച്ച് രഹ്നയെ ശബരിമലയില്‍ എത്തിക്കാന്‍ ശ്രമിച്ചു. ഇതിലുടെ പൊലീസ് ആക്ടിന്റെ ലംഘനമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം വാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കുന്ന പത്ര,ദൃശ്യമാധ്യമ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com