ശബരിമലയിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോൺഗ്രസ് വിലയിരുത്തൽ; യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്  

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോൺഗ്രസ് വിലയിരുത്തൽ
ശബരിമലയിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോൺഗ്രസ് വിലയിരുത്തൽ; യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്  

തിരുവനന്തപുരം:  ശബരിമല വിഷയത്തിൽ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. അതിനിടെ സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി നേട്ടമുണ്ടാക്കിയെന്ന് കോൺഗ്രസ് വിലയിരുത്തൽ. രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഈ വിലയിരുത്തൽ നടത്തിയത്.  വിഷയത്തിൽ കോൺഗ്രസ് നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും യോ​ഗത്തിൽ വിമർശനം ഉയർന്നു. ഈ പശ്ചാത്തലത്തിൽ കോൺ​ഗ്രസ് നിലപാട് വിശദീകരിച്ച് പദയാത്രകളും വിശദീകരണ യോഗങ്ങളും നടത്താൻ തീരുമാനിച്ചു. 

യുവതികൾക്ക്  പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തിരുന്നു. എന്നാൽ കേരള ഘടകം വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും വേണ്ട വിധത്തിൽ വിഷയം കൈകാര്യം ചെയ്യാനായിട്ടില്ലെന്നാണ് പൊതുവിലയിരുത്തൽ. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങൾക്കില്ലെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ശബരിമല വിഷയം വഷളാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. തന്ത്രി കുടുംബത്തെയും രാജ കുടുംബത്തെയും പരസ്യമായി അധിക്ഷേപിക്കുന്ന മന്ത്രിമാരുടെ നടപടി അംഗീകരിക്കാനാകില്ല. ശബരിമലയിൽ രാഷ്ട്രീയം കളിക്കുന്നത് ബി ജെ പിയും സിപിഎമ്മുമാണ്. 

ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. കേന്ദ്ര സർക്കാരിനാണ് നിയമ നിർമാണത്തിന് സാധ്യത ഉള്ളത്. അതു സൗകര്യപൂർവം ശ്രീധരൻ പിള്ള മറക്കുകയാണ്.  വിഷയത്തിൽ പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com