സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ ഇവ  

കോട്ടയം -ഏറ്റുമാനൂര്‍ റൂട്ടില്‍ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇൗമാസം 24 വരെ നീളുമെന്ന്​ റെയിൽവേ
സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ ഇവ  

കോട്ടയം: കോട്ടയം -ഏറ്റുമാനൂര്‍ റൂട്ടില്‍ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇൗമാസം 24 വരെ നീളുമെന്ന്​ റെയിൽവേ.  കോട്ടയം സെക്ഷനിലെ ട്രെയിനുകൾക്കാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കോർബ-തിരുവനന്തപുരം എക്​സ്​പ്രസ് (22647)​  ഒരു മണിക്കൂർ പത്ത് മിനിറ്റും ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649 ) 45 മിനിറ്റും ഇന്ന് കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്​സ്​പ്രസ്​ 50 മിനിറ്റും വൈകിയേക്കും.

ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649) 45 മിനിറ്റും  നാളെ  കുറുപ്പുന്തറ സെക്ഷനിൽ വൈകും. തിരുവനന്തപുരം ന്യൂ ഡൽഹി കേരള എക്​സ്​പ്രസ്​ (12625) കോട്ടയത്ത്​ 50 മിനിറ്റ് വൈകിയേക്കും.

തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​ (17229), ഹസ്രത്ത്​ നിസാമുദ്ദീൻ-തിരുവനന്തപുരം എക്​സ്​പ്രസ്​ (22654), ഡെറാഡൂൺ-കൊച്ചുവേളി എക്​സ്​പ്രസ്​ (22660), ന്യൂഡൽഹി-തിരുവനന്തപുരം കേരള (12626) കേരള എക്​സ്​പ്രസ്​  ട്രെയിനുകൾ ബുധനാഴ്​ച ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവെ അറിയിച്ചു. കന്യാകുമാരി-മുംബൈ ജയന്തി എക്സ്പ്രസ് കോട്ടയം സെക്ഷനിൽ ഇൗദിവസം ഒരു മണിക്കൂർ ഇരുപത് മിനിറ്റ് വൈകും.  

റദ്ദാക്കിയ ട്രെയിനുകൾ ( തിങ്കള്‍, ചൊവ്വ, ബുധന്‍)

എറണാകുളം-കായംകുളം പാസഞ്ചര്‍ (56387, കോട്ടയം വഴി)
കായംകുളം-എറണാകുളം പാസഞ്ചര്‍ (56388, കോട്ടയം വഴി)
കൊല്ലം-എറണാകുളം മെമു (66300, കോട്ടയം വഴി)
എറണാകുളം-കൊല്ലം മെമു (66301, കോട്ടയം വഴി)
എറണാകുളം-കൊല്ലം മെമു (66307, കോട്ടയം വഴി)
കൊല്ലം-എറണാകുളം മെമു (66308, കോട്ടയം വഴി)

ബുധനാഴ്ച മാത്രം പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകൾ

എറണാകുളം-കായംകുളം പാസഞ്ചര്‍ (66381, ആലപ്പുഴ വഴി)
കായംകുളം-എറണാകുളം പാസഞ്ചര്‍ (66382 ആലപ്പുഴ വഴി)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com