പൂ പറിച്ചാല്‍ പിഴ നൂറ്; പ്ലാസ്റ്റിക്ക് വലിച്ചെറിഞ്ഞാല്‍ പിഴ അഞ്ഞൂറ്‌  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 05:15 AM  |  

Last Updated: 23rd October 2018 05:15 AM  |   A+A-   |  

 

പാലക്കാട്: പൂ പറിച്ചാല്‍ പിഴ നൂറ് രൂപ. ചെടി നശിപ്പിച്ചാല്‍ പിഴയായി 100 രൂപയും ഒപ്പം ചെടിയുടെ വിലയും. ജലവിഭവ വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളിലെ നിയമലംഘനങ്ങള്‍ക്ക് പിഴയും സൗകര്യവും ഉപയോഗിക്കുന്നതിന്  ഫീസും ഏകീകരിച്ച് ഉത്തരവായി.

സിനിമാ ചിത്രീകരണത്തിന് രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുമണിവരെ ഇരുപത്തിഅയ്യായിരം രൂപയാണ് ഫീസ്.  അവധി ദിനമാണെങ്കില്‍ ഇത് അന്‍പതിനായിരം രൂപയാകും.  വൈകീട്ട് ആറുമുതല്‍ 8 വരെയെങ്കില്‍ 25,000 രൂപ ഫീസും 20,000 രൂപ കരുതല്‍ തുകയും അടയ്ക്കണം. അനുമതിയില്ലാതെ ചിത്രീകരണം നടത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്താല്‍ ഫീസിന് പുറമെ പിഴയും ഈടാക്കും.

പ്ലാസ്റ്റിക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 500 രൂപയാണ് പിഴ. ഇലക്ട്രിക്ക് ബള്‍ബോ ട്യൂബോ നശിപ്പിച്ചാല്‍ 500 രൂപ പിഴയും വിലയും ഈടാക്കും. ആയിരം രൂപയാണ് കല്യാണ ചിത്രീകരണത്തിനായി ഈടാക്കുക. ഫ്രഫഷണല്‍ ഫോട്ടാഗ്രാഫിക്കും 500 രൂപയാണ് ഫീസ്. ടിക്കറ്റില്ലാതെ പ്രവേശിച്ചാല്‍ 50 രൂപ ഈടാക്കും.