ശ്രീജിത്ത് കരയേണ്ടിയിരുന്നത് അയ്യപ്പന് മുന്നിലല്ല, സിപിഎം കണ്ണൂര്‍ ലോബിക്ക് മുന്നില്‍; രഹന ഫാത്തിമ കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യ; വിവാദ പരാമര്‍ശവുമായി ശോഭാ സുരേന്ദ്രന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 05:46 AM  |  

Last Updated: 23rd October 2018 06:02 AM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല അയ്യപ്പന് മുന്നില്‍ കരഞ്ഞതിന് പകരം ഐ.ജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് മുന്നിലായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഐജി ശ്രീജിത്തിന്റെ കൂടെ ശബരിമലയിലെത്തിയ രഹ്‌നാ ഫാത്തിമ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

രാവിലെ അയ്യപ്പ ദര്‍ശനത്തിനെത്തിയ ഐ.ജി.ശ്രീജിത്ത് നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേ കുറിച്ചായിരുന്നു ശോഭാ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.

ഐ.ജി.ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹനാ ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹന സന്നിധാനത്തേക്ക് വന്നത്. അവിടെ കവിതാ കോശിയെന്ന സ്ത്രീയുമുണ്ടായിരുന്നു. അവിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പൊലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കെതിരെ വിശ്വാസികള്‍ നേടിയ വിജയമാണ് ശബരിമലയിലേതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.