അടിമത്തവും അച്ചടക്കവും വെവ്വേറെ: ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

വ്യക്തികള്‍ പൊതുതാല്‍പര്യത്തിന്റെ പരിധികളെ മാനിക്കണമെന്ന് പറഞ്ഞ കോടതി അടിമത്തവും അച്ചടക്കവും വെവ്വേറെയാണെന്ന് മനസിലാക്കണമെന്നും പറഞ്ഞു.
അടിമത്തവും അച്ചടക്കവും വെവ്വേറെ: ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

ഭിപ്രായ പ്രകടന സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നാഴികക്കല്ലെന്ന് ഹൈക്കോടതി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് എഴുതിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ എംജി സര്‍വകലാശാല ജീവനക്കാരന്‍ അനില്‍ കുമാറിന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇത്തരത്തില്‍ പറഞ്ഞത്. അതേസമയം സ്ഥാപനത്തിന്റെ താല്‍പര്യവുമായി തട്ടിച്ച് നോക്കുമ്പോള്‍ ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം അപരിമിതമല്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

വ്യക്തികള്‍ പൊതുതാല്‍പര്യത്തിന്റെ പരിധികളെ മാനിക്കണമെന്ന് പറഞ്ഞ കോടതി അടിമത്തവും അച്ചടക്കവും വെവ്വേറെയാണെന്ന് മനസിലാക്കണമെന്നും പറഞ്ഞു. അതേസമയം സ്ഥാപനത്തിന്റെ പൊതുതാല്‍പര്യത്തിന് ഹാനികരമാകാത്ത വിധം സാമൂഹിക മാധ്യമത്തില്‍ കാര്യങ്ങള്‍ പറയാന്‍ ജീവനക്കാരന് സ്വാതന്ത്ര്യമുണ്ട്. ജീവനക്കാരന്‍ മൗനമായിരിക്കണമെന്നും സ്ഥാപനങ്ങള്‍ പ്രതീക്ഷിക്കരുത്. ജനാധിപത്യമൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടത് സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.

സാമൂഹ്യമാധ്യമങ്ങളിലെ സ്വീകാര്യമായ പ്രതികരണരീതിയെ കുറിച്ച് രാജ്യത്തിനകത്തും പുറത്തും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇവയിലൂടെയുള്ള ആശയപ്രകടനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശമില്ല എന്നുള്ളത് ആശയസംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com