അയ്യപ്പന് മുന്നില്‍ പിണറായി തോറ്റു: രാഹുല്‍ ഈശ്വര്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 07:43 PM  |  

Last Updated: 23rd October 2018 07:43 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ അയ്യപ്പനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തോറ്റെന്നു അയ്യപ്പ ധര്‍മസേനാ പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നിലപാടു മാറ്റാന്‍ മുഖ്യമന്ത്രി തയാറാവാണം. യുവതീപ്രവേശത്തിനെതിരെ പ്രതിഷേധിച്ചതിനു അറസ്റ്റിലായി ജയില്‍ മോചിതനായശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാഹുല്‍.

പിണറായി സര്‍ക്കാര്‍ നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും മാത്രം സര്‍ക്കാരായി ചുരുങ്ങി. ശബരിമലയില്‍ ആരും അതിക്രമിച്ചു കയറാതെ ഭക്തര്‍ നോക്കിയതില്‍ അതിയായ സന്തോഷമുണ്ട്. തനിക്കെതിരെ എടുത്തതു പൂര്‍ണമായും കള്ളക്കേസാണ്. പൊലീസ് ആരോപിക്കുന്ന സമയത്തു താന്‍ പമ്പയിലായിരുന്നില്ല. സന്നിധാനത്താണ് ഉണ്ടായിരുന്നത്. വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹ്ന ഫാത്തിമയെ പൊലീസ് അകമ്പടിയോടെ മല കയറ്റുന്നതും അന്യായമാണ്.