അയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ; പ്രളയദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളും

അയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ - പ്രളയദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളും
അയ്യായിരം മുതല്‍ രണ്ട് ലക്ഷം വരെ; പ്രളയദുരിതാശ്വാസ നിധിയിലേക്ക് വണ്ടി ചെക്കുകളും

കൊച്ചി: പ്രളയദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയെന്ന പേരില്‍ മന്ത്രിമാര്‍ക്കും കലക്ടര്‍മാര്‍ക്കും ചെക്ക് കൈമാറി ഫോട്ടോയെടുത്ത് മടങ്ങിയവരില്‍ തട്ടിപ്പുകാരും. ഇത്തരത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് പണമില്ലാതെ അക്കൗണ്ടിലെ ചെക്കുകള്‍ നല്‍കിയ എട്ടുപേരെ കണ്ടെത്തി. ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കൈമാറിയ ചെക്കുകള്‍ മടങ്ങിയെത്തിയതോടെയാണ് ദുരിതാശ്വാസനിധിയിലേക്ക്  വണ്ടിചെക്കുകളും കിട്ടിയെന്ന് അധികൃതര്‍ക്ക് ബോധ്യമായത്. 5,000 മുതല്‍ രണ്ട് ലക്ഷം വരെ എഴുതിയ ചെക്കുകള്‍ പണം മാറാതെ തിരിച്ചെത്തിയ കൂട്ടത്തിലുണ്ട്. സര്‍ക്കാരിന് തരാനുള്ള പണമല്ലാത്തതിനാല്‍ വണ്ടി ചെക്കിന്റെ പേരില്‍ കേസ് കൊടുത്ത് പുലിവാലാക്കേണ്ടെന്നാണ് തീരുമാനം. ചെക്ക് മടങ്ങിയവര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com