ചീനവലയില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ച് പിടിച്ച് നീന്തി: യുവാവിന് ദാരുണാന്ത്യം

ഞായറാഴ്ച വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം കടമക്കുടി പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയതാണ് യുവാവ്.
ചീനവലയില്‍ നിന്നും സെല്‍ഫി എടുക്കാന്‍ ഫോണ്‍ കടിച്ച് പിടിച്ച് നീന്തി: യുവാവിന് ദാരുണാന്ത്യം

വരാപ്പുഴ: സെല്‍ഫി എടുക്കാന്‍ വേണ്ടി സാഹസികമായി ഫോണ്‍ കടിച്ച് പിടിച്ച് നീന്തിയ യുവാവ് മുങ്ങി മരിച്ചു. പുഴയുടെ മധ്യത്തിലുള്ള ചീനവലയില്‍ നിന്നും സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് ദാരുണസംഭവമുണ്ടായത്. വരാപ്പുഴയില്‍ ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം.

പെരുമ്പാവൂര്‍ വാഴക്കുളം കോഴിക്കോടന്‍ വീട്ടില്‍ ജയന്റെ മകന്‍ വിഷ്ണു(26) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കൂട്ടുകാര്‍ക്കൊപ്പം കടമക്കുടി പുഴയില്‍ ചൂണ്ടയിടാന്‍ എത്തിയതാണ് യുവാവ്. നീന്തുന്നതിനിടെ പുഴയില്‍ മുങ്ങിത്താണ വിഷ്ണുവിനു വേണ്ടി കൂട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 

തിങ്കളാഴ്ച ഉച്ചയോടെയാണ് മുങ്ങല്‍ വിദഗ്ദ്ധരും അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടുകിട്ടിയത്. വിഷ്ണു ചീനവലയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ പോകുകയായിരുന്നുവെന്ന് വിഷ്ണുവിന്റെ കൂട്ടുകാരാണ് പൊലീസിനോടു പറഞ്ഞത്. അമ്മ: രാധാമണി. സഹോദരി: വിധുമോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com