ന്യൂയോര്‍ക്ക് പൊലീസും തോറ്റു, നമ്പര്‍ വണ്‍ നമ്മുടെ കേരളാ പൊലീസ്
By സമകാലിക മലയാളം ഡെസ്ക് | Published: 23rd October 2018 08:26 PM |
Last Updated: 23rd October 2018 08:29 PM | A+A A- |

തിരുവനന്തപുരം: കേരളാപ്പൊലീസില്‍ ട്രോളന്‍മാരെത്തിയതോടെ കുതിച്ചുയര്‍ന്നത് ജനപ്രീതി കൂടിയാണ്. കേസ് തെളിയിക്കുന്നതിനൊപ്പം സമൂഹ മാധ്യമങ്ങളിലൂടെ കുറിക്ക് കൊള്ളുന്ന മറുപടികളും നല്‍കിത്തുടങ്ങിയതോടെ ന്യൂയോര്‍ക്ക് പൊലീസിനേക്കാള്‍ ജനപ്രീതി കേരള പൊലീസ് നേടുകയായിരുന്നു.
8.16 ലക്ഷം ലൈക്കുകളാണ് കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിന്
ഇപ്പോഴുള്ളത്. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫേസ്ബുക്ക് പേജെന്ന നേട്ടവും കേരള പൊലീസ് സ്വന്തമാക്കിയിട്ടുണ്ട്.
അറിയിപ്പുകളും വിവരങ്ങളും ട്രോളുകളായും അല്ലാതെയും ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് പങ്കുവച്ച് വന്നിരുന്നത്. 7.83 ലക്ഷം ലൈക്കുകളാണ് ന്യൂയോര്‍ക്ക് പൊലീസ് ഡിപാര്‍ട്ട്‌മെന്റിന്റെ ഫേസ്ബുക്ക് പേജിനുള്ളത്.
പ്രളയത്തിന്റെയും പ്രതിസന്ധിയുടെയും വിഷമഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും ഫേസ്ബുക്ക് പേജില്‍ കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.