പോത്തുകള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങി; ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ആറുമാസം പ്രായമുളള കുഞ്ഞിനടക്കം നാലുപേര്‍ക്ക് പരിക്ക്, നാല് പോത്തുകള്‍ ചത്തു

അര്‍ധരാത്രിയില്‍ പാടത്ത് മേയുന്ന പോത്തിന്‍കൂട്ടം ദേശീയപാതയില്‍ വിഹരിച്ചതോടെ, ഒന്നിന് പിറകെ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകട പരമ്പര.
പോത്തുകള്‍ കൂട്ടത്തോടെ റോഡില്‍ ഇറങ്ങി; ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി, ആറുമാസം പ്രായമുളള കുഞ്ഞിനടക്കം നാലുപേര്‍ക്ക് പരിക്ക്, നാല് പോത്തുകള്‍ ചത്തു

കൊച്ചി: അര്‍ധരാത്രിയില്‍ പാടത്ത് മേയുന്ന പോത്തിന്‍കൂട്ടം ദേശീയപാതയില്‍ വിഹരിച്ചതോടെ, ഒന്നിന് പിറകെ ഒന്നായി വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകട പരമ്പര. കെ.എസ്.ആര്‍.ടി.സി ബസ് അടക്കം എട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ആറ് മാസം പ്രായമുള്ള കുഞ്ഞിനടക്കം നാല് പേര്‍ക്ക് പരുക്കേറ്റു. കാറില്‍ സഞ്ചരിച്ചിരുന്ന ചെങ്ങമനാട് ആശുപത്രിപ്പടിക്കവല പുളിഞ്ചോട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ സജീഷ് (35), ഭാര്യ നിഷ (29), മക്കളായ ബിയ (നാല്), ആരാധ്യ (ആറ് മാസം) എന്നിവര്‍ക്കാണ് പരുക്കേറ്റത്. നാല് പോത്തുകള്‍ ചത്തു. 

ദേശീയപാതയില്‍ നെടുമ്പാശേരി അത്താണി കുറുന്തിലക്കോട്ട് ചിറക്ക് സമീപം തിങ്കളാഴ്ച പുലര്‍ച്ചേ 2.30നായിരുന്നു സംഭവം. സജീഷും കുടുംബവും തലശേരിയില്‍ നിന്ന് ആലുവ റെയില്‍വേ സ്‌റ്റേഷനിലിറങ്ങി വീട്ടിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മറ്റ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടെങ്കിലും മൂന്ന് കാറുകളുടെ കേടുപാട് രൂക്ഷമായതിനാല്‍ റോഡരികിലേക്ക് മാറ്റിയിട്ടു. 

അപകടത്തില്‍പ്പെട്ട വാഹനങ്ങളും യാത്രക്കാരും പോത്തിന്‍കൂട്ടവും റോഡില്‍ നിറഞ്ഞതോടെ ദേശീയപാതയില്‍ മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. തുടര്‍ന്ന് അങ്കമാലി അഗ്‌നിരക്ഷ സേനയും, ഹൈവേ പോലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനവും ഗതാഗതവും പുനഃസ്ഥാപിച്ചത്. സജീഷ് നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com