മതത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം : കര്‍ശന നടപടിയെന്ന് ഡിജിപി

ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല
മതത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണം : കര്‍ശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം : മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സംസ്ഥാന പൊലീസിലെ ഐ.ജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്നും ഡിജിപി അറിയിച്ചു. 

ഐജി മനോജ് എബ്രഹാമിനെ ശബരിമല സുരക്ഷ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വ്യാപക പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിജിപി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെ പ്രതികരണം അറിയിച്ചത്. ജാതിയും മതവും നോക്കി പൊലീസിനെ ജോലിക്ക് നിയോഗിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെറ്റായ പ്രചാരണം :
കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ സംസ്ഥാന പൊലീസിലെ ഐ.ജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകള്‍ നിര്‍വ്വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിര്‍വ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും ഇത്തരം സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com