മൃതദേഹത്തില്‍ പരിക്കുകളില്ല; ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും

ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ശരീരത്തിന് അകത്തോ, പുറത്തോ പരിക്കേറ്റതായി  പ്രാഥമിക പരിശോധനയില്‍ കണ്ടെത്താ
മൃതദേഹത്തില്‍ പരിക്കുകളില്ല; ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ ആന്തരികാവയവങ്ങള്‍ വിശദ പരിശോധനയ്ക്ക് അയയ്ക്കും

ജലന്ധര്‍: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ശരീരത്തിന് അകത്തോ, പുറത്തോ പരിക്കേറ്റതായി  പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ആറ് മാസത്തെ സമയം എടുക്കുമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ വെളിപ്പെടുത്തുന്നത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിനാല്‍ മൃതദേഹം വിമാനമാര്‍ഗം ലുധിയാനയില്‍ എത്തിച്ച് അവിടെ നിന്നും ഡല്‍ഹി വഴി കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി രൂപത അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദര്‍ കുര്യാക്കോസ് കാട്ടുതറ നേരത്തേ പരാതി നല്‍കിയിരുന്നു. ജലന്ധറിലെ താമസ സ്ഥലത്ത് അടച്ചിട്ട മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച കുര്‍ബാന അര്‍പ്പിച്ച ശേഷം അച്ചനെ ആരും കണ്ടിട്ടില്ലെന്നാണ് വിശ്വാസികള്‍ പറഞ്ഞിരുന്നത്.

ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായിരുന്നു ഫാദര്‍ കുര്യാക്കോസ് കാട്ടുതറയില്‍. ജീവന് ഭീഷണിയുള്ളതായി അച്ചന്‍ നേരത്തേ തന്നെ പറഞ്ഞിന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ അന്ന് തന്നെ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com