രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് വീടിനടുത്തേക്കല്ല; പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്

ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്.
രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് വീടിനടുത്തേക്കല്ല; പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്

കൊച്ചി: ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരി രഹ്ന ഫാത്തിമയെ സ്ഥലം മാറ്റിയത് പാലാരിവട്ടം എക്‌സ്‌ചേഞ്ചിലേക്ക്. ബിഎസ്എന്‍എലിന്റെ എറണാകുളം ബോട്ടുജെട്ടി ഉപഭോക്തൃ സേവനകേന്ദ്രത്തില്‍ നിന്നാണ് ഇങ്ങോട്ടേക്ക് സ്ഥലം മാറ്റിയത്. പുതിയ സ്ഥലത്ത് ഇന്ന് ജോയിന്‍ ചെയ്യാനാണ് നിര്‍ദേശം. 

നേരത്തേ രവിപുരത്തേക്ക് സ്ഥലംമാറ്റിയെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. വീടിനടുത്തേക്ക് സ്ഥലം മാറ്റം നടത്തിയ അധികൃതര്‍ക്ക് നന്ദി എന്നുപറഞ്ഞ് രഹ്ന ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടുരുന്നു. 

സ്വാമി ശരണം, 5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം. ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം.സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ.. എന്നായിരുന്നു ഇവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com