ലൈം​ഗി‌ക ചൂഷണം അവസാനിപ്പിക്കാൻ പ്രത്യേക സമിതി വേണം; ഡ​ബ്ലിയുസിസിയുടെ ഹർജിയിൽ ഫെഫ്ക​യ്ക്കും ഫി​ലിം ചേം​ബ​റി​നും ഹൈക്കോടതി നോട്ടീസ് 

സി​നി​മാ രം​ഗ​ത്തെ ലൈം​ഗി​ക ചൂ​ഷ​ണം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്രത്യേക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ലിയുസിസി
ലൈം​ഗി‌ക ചൂഷണം അവസാനിപ്പിക്കാൻ പ്രത്യേക സമിതി വേണം; ഡ​ബ്ലിയുസിസിയുടെ ഹർജിയിൽ ഫെഫ്ക​യ്ക്കും ഫി​ലിം ചേം​ബ​റി​നും ഹൈക്കോടതി നോട്ടീസ് 

കൊ​ച്ചി: സി​നി​മാ രം​ഗ​ത്തെ ലൈം​ഗി​ക ചൂ​ഷ​ണം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ പ്രത്യേക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ലിയുസിസി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈക്കോടതി നോട്ടീസ്. ഫെഫ്ക​യ്ക്കും ഫി​ലിം ചേം​ബ​റി​നുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഡ​ബ്ലിയുസിസി​ക്ക് വേ​ണ്ടി ര​മ്യ ന​മ്പീ​ശ​നാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. 

ലൈം​ഗി​ക ചൂ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ സി​നി​മാ സെ​റ്റു​ക​ളി​ൽ പ​രാ​തി പ​രി​ഹാ​ര സെ​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡ​ബ്ലിയുസിസി  ഹൈ​ക്കോ​ട​തിയെ സ​മീ​പി​ച്ചി​രു​ന്നു. വ​നി​താ ശി​ശു​ക്ഷേ​മ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സ​ർ​ക്കാ​ർ, അ​മ്മ എ​ന്നി​വ​രെ എ​തി​ർ ക​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു ഹ​ർ​ജി. ഇ​തി​ല്‍ ‌താ​ര​സം​ഘ​ട​ന "അ​മ്മ'​യ്ക്കും  സ​ര്‍​ക്കാ​രി​നും ഹൈ​ക്കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. 

അ​മ്മ​യ്ക്കെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി​ക്കൊ​പ്പം പു​തി​യ ഹ​ര്‍​ജി​യും പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com