വൈദികന്റെ ദുരൂഹ മരണം; പോസ്റ്റ്മോർട്ടം ആലപ്പുഴയിൽ മതി; സമ​ഗ്രാന്വേഷണം വേണമെന്നും ബന്ധുക്കൾ

ദുരൂഹ സാഹചര്യത്തിൽ മരിച്ച വൈദികൻ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ആലപ്പുഴ ​ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ.
വൈദികന്റെ ദുരൂഹ മരണം; പോസ്റ്റ്മോർട്ടം ആലപ്പുഴയിൽ മതി; സമ​ഗ്രാന്വേഷണം വേണമെന്നും ബന്ധുക്കൾ

ചേര്‍ത്തല: ദുരൂഹ സാഹചര്യത്തിൽ മരിച്ച വൈദികൻ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ആലപ്പുഴ ​ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധുക്കൾ. മരണം സംബന്ധിച്ച് വിഷയത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികനാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. 

ബിഷപ്പിനെതിരെ മൊഴി നൽകിയതിനെ തുടർന്ന് ഫാ. കുര്യാക്കോസിന് നിരന്തരം ഭീഷണിയുണ്ടായിരുന്നു. പലതവവണ ജലന്ധറിലെ വീടിന് നേരെയും കാറിന് നേരെയും ആക്രമണമുണ്ടായതായും സഹോദരൻ ജോസ് കുര്യൻ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു. പഞ്ചാബ് സർക്കാരുമായി ബന്ധപ്പെട്ട് നീതിയുക്തമായ അന്വേഷണത്തിന് സാഹചര്യമൊരുക്കണമെന്നും പരാതിയിൽ പറയുന്നു. 

ബിഷപ്പുമായി ബന്ധപ്പെട്ടവരാണ് അക്രമികളെന്നുകാട്ടി ജലന്ധർ പൊലീസിലും പരാതി നൽകിയിരുന്നു. മൂന്ന് ദിവസം മുൻപ് വിളിച്ചപ്പോഴും ബിഷപ്പിന്റെ ആളുകളിൽ നിന്ന് ഭീഷണിയുണ്ടെന്നും ജീവൻ അപകടത്തിലാണെന്നും ഫാദർ പറഞ്ഞു. ഇടവകയിലെ അം​ഗങ്ങളെ ഫാദറിനെതിരെ തിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളും ഉണ്ടായിരുന്നു. പ്രമേഹം, രക്ത സമ്മർദം എന്നിവയല്ലാതെ മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ജോസ് കുര്യൻ പറഞ്ഞു. 

ജലന്ധറിലെ താമസ സ്ഥലത്ത് അടച്ചിട്ട മുറിയിലാണ് ഫാ. കുര്യാക്കോസ് കാട്ടുതറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച കുര്‍ബാന അര്‍പ്പിച്ച ശേഷം അദ്ദേഹത്തെ ആരും കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ ഫാ. കുര്യാക്കോസ് ബിഷപ്പിനെതിരായ പീഡന പരാതിയില്‍ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com