'ശബരിമല തിരികെ വേണം'; മലയരയ സഭ സുപ്രിംകോടതിയിലേക്ക് 

1902 ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധാന അവകാശം മലയരയന്‍മാരില്‍ നിന്നും തട്ടിയെടുത്തു. തേനഭിഷേകം പൂര്‍ണമായും നിര്‍ത്തിച്ചു. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിച്ചു കൊണ്ടിരുന്നതില്‍ നിന്ന് വരെ തങ്ങള
'ശബരിമല തിരികെ വേണം'; മലയരയ സഭ സുപ്രിംകോടതിയിലേക്ക് 

തൊടുപുഴ:  ശബരിമല ക്ഷേത്രം ബ്രാഹ്മണര്‍ മലയരയ സമുദായത്തില്‍ നിന്നും തട്ടിയെടുത്തതാണെന്നും അത് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഐക്യമലയരയ സഭ സുപ്രിം കോടതിയെ സമീപിക്കും. ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ചരിത്രാന്വേഷകനുമായ പി കെ സജീവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ചോള സൈനികര്‍ക്കെതിരെ പോരാടിയ വില്ലാളി വീരനായിരുന്നു അയ്യപ്പനെന്നും അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ തമസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 41 ദിവസത്തെ വ്രതവും 18 ആം പടിയുമെല്ലാം അതിന്റെ ഭാഗമാണ്. ശബരിമലയിലെ പതിനെട്ട്പടികളില്‍ ഒന്നാം പടി കരിമല അരയന്റെ പേരിലുള്ളതാണെന്നും അത് കമിഴ്ത്തിയിട്ടിരിക്കുകയാണ്. കരിമലയരയന്‍ വകയെന്ന് അതില്‍ എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലും വെളിപ്പെടുത്തിയിരുന്നു.

1902 ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധാന അവകാശം മലയരയന്‍മാരില്‍ നിന്നും തട്ടിയെടുത്തു. തേനഭിഷേകം പൂര്‍ണമായും നിര്‍ത്തിച്ചു. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയിച്ചു കൊണ്ടിരുന്നതില്‍ നിന്ന് വരെ തങ്ങളെ ആട്ടിയോടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് ആചാര സംരക്ഷണത്തിന് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com