സന്നിധാനത്ത് യുവതി പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടെന്ന് ആരോപണം, നട നേരത്തെ അടച്ചു: ഇനി തുറക്കുക നവംബർ അഞ്ചിന്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd October 2018 06:46 AM  |  

Last Updated: 23rd October 2018 06:51 AM  |   A+A-   |  

 

 

ശ​ബ​രി​മ​ല: തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കു ശേ​ഷം ഇന്നലെ ശ​ബ​രി​മ​ല ന​ട​യ​ട​ച്ചു. തി​ങ്കാ​ളാ​ഴ്ച രാ​ത്രി 9.20 നാണ് ​പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ക്ഷേ​ത്ര ന​ട അ​ട​ച്ചത്. സാ​ധാ​ര​ണ​യാ​യി രാ​ത്രി 10 ന് ​ആ​ണ് ന​ട​യ​ട​യ്ക്കു​ന്ന​ത്. എ​ന്നാ​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ന​ട അ​ട​യ്ക്കു​ക​യാ​യി​രു​ന്നു. സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​ന​ത്തി​നാ​യി യു​വ​തി പ്ര​വേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ന​ട നേ​ര​ത്തെ അ​ട​ച്ച​ത്. 

ഇ​നി അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ചി​ത്തി​ര ആ​ട്ട​ത്തി​രു​ന്നാ​ൾ പൂ​ജ​ക​ൾ​ക്കാ​യാ​ണ് ന​ട​തു​റ​ക്കു​ക. പി​റ്റേ​ന്നു രാ​ത്രി​യി​ൽ വീ​ണ്ടും ന​ട അ​ട​യ്ക്കും. സ​ന്നി​ധാ​ന​ത്ത് വേ​ഷം മാറി യു​വ​തി പ്ര​വേ​ശി​ച്ചെ​ന്ന അ​ഭ്യൂ​ഹ​ത്തെ തു​ട​ർ‌​ന്നാ​ണ് രാ​ത്രി 7.30ഓ​ടെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. സ​ന്നി​ധാ​ന​ത്തും പ​തി​നെ​ട്ടാം​പ​ടി​ക്കും സ​മീ​പം നി​ന്നി​രു​ന്ന തീ​ർ​ഥാ​ട​ക​ർ ശ​ര​ണം വി​ളി​ക​ൾ ഉ​യ​ർ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​വും ശ​ക്തി​പ്പെ​ടു​ക​യാ​യി​രു​ന്നു. 

ശ്രീ​കോ​വി​ലി​നു സ​മീ​പം നി​ന്ന​വ​ർ കൈ​കോ​ർ​ത്ത് നി​ന്ന് ശ​ര​ണം വി​ളി​ച്ച​തോ​ടെ പൊലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് അ​നു​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പാ​ന്‍റ്സ് ധ​രി​ച്ച യു​വ​തി കയറിയെന്നായിരുന്നു പ്ര​ച​ര​ണം. പ​ടി​പൂ​ജ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. ഇത് മു​ടി​വ​ള​ർ​ത്തി​യ യു​വാ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ചു.