സ്വസ്ഥം വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് നിരാഹാരമനുഷ്ഠിക്കും

കോഴിക്കോട് ജില്ലയിലെ വടകരയില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിരാഹാര സമരവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
സ്വസ്ഥം വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് നിരാഹാരമനുഷ്ഠിക്കും

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകരയില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിരാഹാര സമരവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ സംഭവങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് വടകരയിലാണ് അദ്ദേഹം നിരാഹാരമനുഷ്ഠിക്കുന്നത്. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് ഉപവാസം. 

സ്വസ്ഥം വടകരയെന്ന് പേരിട്ടിരിക്കുന്ന നിരാഹാര സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹ്‌നാന്‍, കെ മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ഏതാനും നാളുകളായി തുടരുന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഇതിനോടകം പൊലീസ് കേസെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com