എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹം: ശബരിമലയില്‍ സര്‍ക്കാരിനെ തള്ളി ബാലകൃഷ്ണപിള്ള

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 05:18 PM  |  

Last Updated: 24th October 2018 05:18 PM  |   A+A-   |  

 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എന്‍എസ്എസിന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് (ബി) നേതാവും മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണപിള്ള. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ തുടരണം. ഇക്കാര്യത്തില്‍ എന്‍എസ്എസ് എടുത്ത നിലപാട് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. 

സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. തുറന്ന കോടതിയില്‍ പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നതാണ് ശുഭകരം എന്നും ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. എല്‍എഡിഎഫ് മുന്നണിയെ പുറത്തു നിന്ന പിന്തുണയ്ക്കുന്ന കേരള കോണ്‍ഗ്രസ് (ബി) സര്‍ക്കാര്‍ നിലപാടില്‍ നിന്ന് വിരുദ്ധ അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പ്രവേശിക്കില്ലെന്ന് പറഞ്ഞ് നേരത്തെ പാര്‍ട്ടിയുടെ ഒരേയൊരു എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു.