ഒറ്റപ്പാലത്ത് അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 07:59 PM  |  

Last Updated: 24th October 2018 09:05 PM  |   A+A-   |  

 

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് പാലപ്പുറത്ത് അച്ഛനും മകനും കുളത്തില്‍ മുങ്ങിമരിച്ചു. എസ്ആര്‍കെ നഗറിലെ ജയന്‍ (44), മകന്‍ നിരഞ്ജന്‍ (15) എന്നിവരാണ് മരിച്ചത്. നിരഞ്ജന്‍ അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ ഇറങ്ങിയതായിരുന്നു ജയന്‍. നീന്തല്‍ പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.