ശബരിമലയില്‍ ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ല ; മനു അഭിഷേക് സിംഗ്‌വി ദേവസ്വം ബോര്‍ഡിന്റെ വക്കാലത്ത് ഒഴിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 07:09 AM  |  

Last Updated: 24th October 2018 07:09 AM  |   A+A-   |  

 

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അപ്രതീക്ഷിത തിരിച്ചടി. പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിംഗ് വി ബോര്‍ഡിന്റെ വക്കാലത്ത് ഒഴിഞ്ഞു. കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ലെന്ന് സിംഗ്‌വി അറിയിച്ചു. 

സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ എന്ന് ബോര്‍ഡ് തീരുമാനിക്കാനിരിക്കെയായിരുന്നു സിംഗ്‌വിയുടെ പിന്മാറ്റം. ശബരിമല വിഷയത്തില്‍ മനു അഭിഷേക് സിംഗ്‌വിയെ വീണ്ടും ചുമതല ഏല്‍പ്പിക്കാനായിരുന്നു കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

യുവതീ പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ അടുത്തമാസം 13 ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, പുതിയ അഭിഭാഷകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ബോര്‍ഡ്.