ശബരിമല വിധി നടപ്പാക്കുന്നതു തടഞ്ഞു; തന്ത്രിക്കും ശ്രീധരന്‍ പിള്ളയ്ക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2018 02:19 PM  |  

Last Updated: 24th October 2018 02:52 PM  |   A+A-   |  

kantaru_sreedharan

 

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നതു തടഞ്ഞതിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജികള്‍. മുന്‍ എസ്എഫ്‌ഐ നേതാവ് ഡോ. ഗീനാകുമാരി ഉള്‍പ്പെടെ രണ്ടു യുവതികളാണ് കോടതിലക്ഷ്യ നടപടിക്ക് അനുമതി തേടി അപേക്ഷ നല്‍കിയത്.

ചട്ടപ്രകാരം കോടതിയലക്ഷ്യ ഹര്‍ജികള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ പരിഗണനയിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര്, സിനിമ നടന്‍ കൊല്ലം തുളസി, പത്തനംതിട്ടയിലെ ബി ജെ പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, പന്തളം കൊട്ടാര പ്രതിനിധി രാമവര്‍മ എന്നിവര്‍ക്ക് എതിരെയാണ് ഹര്‍ജികള്‍. 

ചട്ടപ്രകാരം അറ്റോര്‍ണി ജനറലിന്റെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തുടര്‍ നടപടികല്‍ സ്വീകരിക്കാനാവു. അനുമതി ലഭിക്കുന്നപക്ഷം ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയ്ക്കു വരും.