ആള്‍മാറാട്ടം നടത്താന്‍ സഹായിച്ചു; ഐജി മനോജ് എബ്രഹാമിനും എസ് ശ്രീജിത്തിനുമെതിരെ പരാതിയുമായി ബിജെപി

ആള്‍മാറാട്ടം നടത്താന്‍ സഹായിച്ചു; ഐജി മനോജ് എബ്രഹാമിനും എസ് ശ്രീജിത്തിനുമെതിരെ പരാതിയുമായി ബിജെപി
ആള്‍മാറാട്ടം നടത്താന്‍ സഹായിച്ചു; ഐജി മനോജ് എബ്രഹാമിനും എസ് ശ്രീജിത്തിനുമെതിരെ പരാതിയുമായി ബിജെപി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ആള്‍മാറാട്ടം നടത്തി പോലീസ് വേഷത്തില്‍ സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ച ഐജി മനോജ് എബ്രഹാമിനും ഐജി എസ്. ശ്രീജിത്തിനുമെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ഡിജിപിക്ക് പരാതി നല്‍കി. കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 43 ന്റെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നതെന്നാണ് ് എ.എന്‍ രാധാകൃഷ്ണന്റെ പരാതി.

ഈ സെക്ഷന്‍ പ്രകാരം പോലീസ് യൂണിഫോം സര്‍വീസില്‍ ഉള്ളവര്‍ക്കല്ലാതെ മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതല്ല. പോലീസ് യൂണിഫോമിന് സമാനമായ ഡ്രസ്സ് ധരിക്കുന്നത് പോലും കുറ്റകരമാണെന്നിരിക്കെ യുവതികളെ ആള്‍മാറാട്ടം നടത്താന്‍ സഹായിച്ചതിലൂടെ ഗുരുതരമായ കുറ്റമാണ് ഈ ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com