'ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു, അല്ലാത്തപ്പോള്‍ ജന്തു'; ശബരിമലയില്‍ നടക്കുന്നത് അധികാരക്കുത്തക നിലനിര്‍ത്താനുള്ള സമരമെന്ന് വെള്ളാപ്പള്ളി 

അയ്യപ്പനെ നന്നാക്കാനുള്ള സമരമല്ലിതെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. എള്ളുണങ്ങുന്നത് എണ്ണയ്ക്കാണെന്നും പാറ്റാക്കാട്ടം ഉണങ്ങുന്നതെന്തിനാണെന്നുമായിരുന്നു സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരോട് വെള്ളാപ്പള്ളി
'ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു, അല്ലാത്തപ്പോള്‍ ജന്തു'; ശബരിമലയില്‍ നടക്കുന്നത് അധികാരക്കുത്തക നിലനിര്‍ത്താനുള്ള സമരമെന്ന് വെള്ളാപ്പള്ളി 


 തിരുവനന്തപുരം : അധികാരക്കുത്തക നിലനിര്‍ത്താനുള്ള സമരമാണ് ശബരിമലയില്‍ നടക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.വെറും സവര്‍ണ സമരം മാത്രമല്ല ഇതെന്നും സാമ്പത്തിക നേട്ടത്തിനൊപ്പം രാഷ്ട്രീയ നേട്ടത്തിനും മുന്നാക്ക ജാതിക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തിലെ 96 ശതമാനവും മുന്നാക്ക സമുദായക്കാരാണ്. വെറും നാല് ശതമാനം മാത്രമാണ് പിന്നാക്കജാതിക്കാര്‍ ഉള്ളത്. യഥാര്‍ത്ഥ ക്ഷേത്രപ്രവേശനം ഇന്നും പിന്നാക്കക്കാരന് സാധ്യമായിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

അയ്യപ്പനെ നന്നാക്കാനുള്ള സമരമല്ലിതെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. എള്ളുണങ്ങുന്നത് എണ്ണയ്ക്കാണെന്നും പാറ്റാക്കാട്ടം ഉണങ്ങുന്നതെന്തിനാണെന്നുമായിരുന്നു സമരത്തില്‍ പങ്കെടുത്ത മറ്റുള്ളവരോട് വെള്ളാപ്പള്ളിയുടെ ചോദ്യം. സമരത്തിന് പോയവര്‍ക്കൊക്കെ പലവിധത്തില്‍ നേട്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമുള്ളപ്പോള്‍ നമ്മളെല്ലാം ഹിന്ദു, അല്ലാത്തപ്പോള്‍ ജന്തു എന്നതാണ് സവര്‍ണ ലൈന്‍. പൂജാരിയുടെ ജോലിക്ക് ഞങ്ങളിലൊരാള്‍ അപേക്ഷ കൊടുത്തപ്പോള്‍ അത് തള്ളി. ഇന്റര്‍വ്യൂവും കഴിഞ്ഞ് ദളിതനെ പൂജാരിയായി പോസ്റ്റ് ചെയ്തപ്പോള്‍ ചാര്‍ജ്ജെടുക്കാന്‍ പോലും അനുവദിച്ചട്ടില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമലക്ഷേത്രം അടച്ചു പൂട്ടുമെന്ന്  പറയാന്‍ അത് ചായക്കടയോ മാടക്കടയോ മറ്റോ ആണോ? ഞാനാണ് ഇതിന്റെയെല്ലാം തന്തയെന്നാണ് തന്ത്രിയുടെ വിചാരമെന്നും സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com