കായംകുളം നഗരസഭാ പരിധിയില്‍ നാളെ ഹര്‍ത്താല്‍

കായംകുളം നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും.
കായംകുളം നഗരസഭാ പരിധിയില്‍ നാളെ ഹര്‍ത്താല്‍

ആലപ്പുഴ: കായംകുളം നഗരസഭാ പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ യുഡിഎഫ് അംഗങ്ങള്‍ക്ക് മര്‍ദനമേറ്റെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 

അതിനിടെ ബുധനാഴ്ച യോഗത്തിനിടെ നടന്ന പ്രശ്‌നങ്ങള്‍ രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിട്ടുമുണ്ട്. അജണ്ടയിലുള്ള കാര്യങ്ങള്‍ ചര്‍ച്ച കൂടാതെ പാസാക്കാനുള്ള നീക്കമായി ഇതിനെ വിലയിരുത്തുന്നു. സമാനമായ സംഭവങ്ങള്‍ മുന്‍പും നഗരസഭയില്‍ അരങ്ങേറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com