ക്ഷേത്രം ഭക്തരുടേത്;  ആചാരലംഘനം ഉണ്ടായാല്‍ ചോദ്യം ചെയ്യാന്‍ കവനന്റില്‍ അധികാരം, മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം

ശബരിമല ക്ഷേത്രം ഭക്തരുടേതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ
ക്ഷേത്രം ഭക്തരുടേത്;  ആചാരലംഘനം ഉണ്ടായാല്‍ ചോദ്യം ചെയ്യാന്‍ കവനന്റില്‍ അധികാരം, മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല ക്ഷേത്രം ഭക്തരുടേതെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. പത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുളള മറ്റു ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയ കവനന്റ് ഉടമ്പടിയില്‍ ആചാരങ്ങള്‍ ഒരു ദോഷവും കൂടാതെ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ശശികുമാര വര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശശികുമാര വര്‍മ്മ.

ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് പന്തളം കൊട്ടാരത്തിന് ഇടപെടേണ്ടി വന്നത്. ആചാരലംഘനം ഉണ്ടായാല്‍ ചോദ്യം ചെയ്യാന്‍ കവനന്റില്‍ വിശ്വാസികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആചാരകാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. 

ഇതുവരെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പൈസ പോലും ആവശ്യപ്പെട്ടിട്ടില്ല. ഇത് തങ്ങളുടെ അജന്‍ഡയിലും ഇല്ല. ശബരിമലയുടെ വരുമാനത്തില്‍ കണ്ണുനട്ടിരിക്കുന്നവരല്ല പന്തളം കൊട്ടാരം. ഇതിനായി കണ്ണുനട്ടിരിക്കുന്ന ചിലരുണ്ട് എന്നും ശശികുമാര വര്‍മ്മ ആരോപിച്ചു. കൊട്ടാരത്തിന് ക്ഷേത്രവുമായുളള ബന്ധം അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com