ജി സുധാകരൻ നേതാവായത് അനുജന്റെ മരണത്തിന്റെ പേരിൽ ; യുവതി പ്രവേശനം എന്തുവില കൊടുത്തും ചെറുക്കുമെന്ന് തന്ത്രിമണ്ഡലം

ജി സുധാകരൻ നേതാവായത് അനുജന്റെ മരണത്തിന്റെ പേരിൽ ; യുവതി പ്രവേശനം എന്തുവില കൊടുത്തും ചെറുക്കുമെന്ന് തന്ത്രിമണ്ഡലം

ശ​​ങ്ക​​രാ​​ചാ​​ര്യ​​ർ എ​​ഴു​​തി​​യ ശ​​ങ്ക​​ര​​സ്മൃ​​തി അ​​നു​​സ​​രി​​ച്ച് അ​​ഗ്​​​നി​​പോ​​ലും ര​​ജ​​സ്വ​​ല​​യാ​​യ സ്ത്രീ ​​വ​​ന്നാ​​ൽ അ​​ശു​​ദ്ധ​​മാ​​കും

തി​​രു​​വ​​ന​​ന്ത​​പു​​രം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് അ​​ഖി​​ല​​കേ​​ര​​ള ത​​ന്ത്രി​​മ​​ണ്ഡ​​ലം ഭാ​​ര​​വാ​​ഹി​​ക​​ൾ. ശ​​ങ്ക​​രാ​​ചാ​​ര്യ​​ർ എ​​ഴു​​തി​​യ ശ​​ങ്ക​​ര​​സ്മൃ​​തി അ​​നു​​സ​​രി​​ച്ച് അ​​ഗ്​​​നി​​പോ​​ലും ര​​ജ​​സ്വ​​ല​​യാ​​യ സ്ത്രീ ​​വ​​ന്നാ​​ൽ അ​​ശു​​ദ്ധ​​മാ​​കും. അ​​തി​​നാ​​ൽ, സ്ത്രീ​​പ്ര​​വേ​​ശ​​നം ചെ​​റു​​ക്കാ​​ൻ ത​​ന്ത്രി​​മ​​ണ്ഡ​​ലം മു​​ന്നി​​ലു​​ണ്ടാ​​വും. ശ​​ബ​​രി​​മ​​ല​​യി​​ൽ സ്ത്രീ​​പ്ര​​വേ​​ശ​​നം ന​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ഉ​​ന്ന​​ത പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പോലും അ​​യ്യ​​പ്പ​​ന് മു​​ന്നി​​ൽ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞു. 

ശ​​ബ​​രി​​മ​​ല ശ്രീ​​കോ​​വി​​ൽ അ​​ട​​ച്ച്​ വീ​​ട്ടി​​ൽ പോ​​കു​​മെ​​ന്ന് ത​​ന്ത്രി കണ്ഠര് രാജീവര്  പ​​റ​​ഞ്ഞ​​തി​​നോ​​ട് യോ​​ജി​​പ്പില്ല. അ​​നു​​ഷ്ഠാ​​ന​​ലം​​ഘ​​നം ഉ​​ണ്ടാ​​യാ​​ൽ ശു​​ദ്ധി​​ക​​ല​​ശം ന​​ട​​ത്തേ​​ണ്ട​​ത് ത​​ന്ത്രി​​യാ​​ണ്. ഭ​​ക്ത​​ജ​​ന​​ങ്ങ​​ളു​​ടെ​​യും ആ​​ചാ​​ര്യ​​ന്മാ​​രു​​ടെ​​യും പ്ര​​തി​​നി​​ധി​​ക​​ളെ വി​​ളി​​ച്ച് സ​​ർ​​ക്കാ​​ർ ച​​ർ​​ച്ച ന​​ട​​ത്ത​​ണം. ​​ വി​​ധി ന​​ട​​പ്പാ​​ക്കാ​​ൻ സാ​​വ​​കാ​​ശം ആ​​വ​​ശ്യ​​പ്പെ​​ട​​ണ​​മെ​​ന്നും തന്ത്രി​​മ​​ണ്ഡ​​ലം ഭാ​​ര​​വാ​​ഹി​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു. 

ജി. ​​സു​​ധാ​​ക​​ര​​ൻ മ​​ന്ത്രി​​യാ​​യ​​ത് ആ​​ശ്രി​​ത​​നി​​യ​​മ​​ന​​ത്തി​​ലാ​​ണ്. അ​​ദ്ദേ​​ഹ​​ത്തിന്റെ അ​​നു​​ജ​​ൻ ഭു​​വ​​ന​​ച​​ന്ദ്ര​​​ൻ പ​​ന്ത​​ളം കോ​​ള​​ജി​​ന്റെ മു​​ക​​ളി​​ല​​ത്തെ നി​​ല​​യി​​ൽ​​നി​​ന്ന് വീ​​ണ് മ​​രി​​ച്ചു. കെ.​​എ​​സ്.​​യു​​ക്കാ​​രാ​​ണ് ഭു​​വ​​ന​​ച​​ന്ദ്ര​​നെ കൊ​​ന്ന​​തെ​​ന്ന് പ്ര​​ച​​രി​​പ്പി​​ച്ചു. അ​​ങ്ങ​​നെ അ​​നു​​ജന്റെ മ​​ര​​ണ​​ത്തിന്റെ പേ​​രി​​ലാ​​ണ് സു​​ധാ​​ക​​ര​​ൻ രാ​​ഷ്​​​ട്രീ​​യ നേതാ​​വാ​​യി വ​​ള​​ർ​​ന്ന​​തെന്നും തന്ത്രിമണ്ഡലം ഭാ​​ര​​വാ​​ഹി​​ക​​ൾ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com