ടാര്‍ ചെയ്തതിനു പിന്നാലെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ടാര്‍ ചെയ്തതിനു പിന്നാലെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ടാര്‍ ചെയ്തതിനു പിന്നാലെ റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: റോഡ് ടാര്‍ ചെയ്തതിനു പിന്നാലെ പൈപ്പിടാനായി പൊളിക്കുന്നതിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തില്‍ പൊതുതാത്പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് നിര്‍ദേശിച്ചു.

റോഡ് ടാര്‍ ചെയ്തതിനു പിന്നാലെ പൈപ്പിടാനായി കുത്തിപ്പൊളിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടി ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് എഴുതിയ കത്ത പരിഗണിച്ചാണ് പൊതുതാത്പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്യാനുള്ള ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. പത്തനംതിട്ട ജില്ലയിലെ പഴകുളം-ആനയടി റോഡ് ടാറിങ്ങിനു പിന്നാലെ പൊളിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കത്തെഴുതിയത്.

കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി, പുതുതായി പണിത റോഡ് കുത്തിപ്പൊളിക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ ശീലമായി മാറിയിട്ടുണ്ടെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. റോഡ് പണ്ിയാനായി കോടികള്‍ മുടക്കിയ ശേഷമാണ് പൊളിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കുന്നത്. ഇത് പൊതു പണം പാഴാക്കലാണ്. റോഡ് പണിയുന്നതിനു മുമ്പ് വ്യത്യസ്ത വകുപ്പുകളുമായി കൂടിയാലോചന നടത്തിയാല്‍ ഇത് ഒഴിവാക്കാവുന്നതേയുള്ളൂവെന്ന് കത്തില്‍ പറയുന്നു.

ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, വാട്ടര്‍ അതോറിറ്റി എംഡി എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പൊതുതാത്പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com