മുളക്‌പൊടിയെറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമം: എതിര്‍ത്തപ്പോള്‍ കത്തിയെടുത്തു, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

പട്ടാപ്പകല്‍ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് മോഷണശ്രമം. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആളാണ് വീട്ടമ്മയുടെ മുഖത്തേക്ക് മുളക്‌പൊടി എറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമിച്ചത്.
മുളക്‌പൊടിയെറിഞ്ഞ് മാലപൊട്ടിക്കാന്‍ ശ്രമം: എതിര്‍ത്തപ്പോള്‍ കത്തിയെടുത്തു, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഹരിപ്പാട്: പട്ടാപ്പകല്‍ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് മോഷണശ്രമം. ബൈക്കില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആളാണ് വീട്ടമ്മയുടെ മുഖത്തേക്ക് മുളക്‌പൊടി എറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് സംഭവം. ചിങ്ങോലി ആയിക്കാട് അശ്വതി ഭവനത്തില്‍ സുധര്‍മ്മ(44) ക്ക് നേരെ ആണ് അക്രമം നടന്നത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് സുധര്‍മ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇവര്‍ വീട്ടിലെ അടുക്കളയോട് ചേര്‍ന്നുള്ള ചായ്പ്പില്‍ ഇരിക്കുന്ന സമയത്താണ് ഹെല്‍മെറ്റ് ധരിച്ച അക്രമി അവിടേക്ക് എത്തിയത്. മുളക് പൊടി മുഖത്തേക്ക് എറിഞ്ഞെങ്കിലും സുധര്‍മ്മ പുറകിലേക്ക് മാറിയതിനാല്‍ വസ്ത്രത്തില്‍ മാത്രമാണ് വീണത്. 

പിന്നീട് ഇയാള്‍ ഇവരെ കഴുത്തിന് കുത്തിപിടിക്കുകയും അടിക്കുകയും ചെയ്തു. പെട്ടെന്ന് സുധര്‍മ്മ ഇയാളെ തള്ളി മാറ്റി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. തിരികെ നോക്കിയപ്പോള്‍ ഇയാള്‍ അരയില്‍ നിന്നും കത്തി എടുക്കുന്നതായി കണ്ടു. ഇതിനോടകം ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തി. എന്നാല്‍, അക്രമി അപ്പോഴേക്കും അവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com