ശബരിമല യുവതി പ്രവേശനം : കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്‍കി 

ശബരിമല യുവതി പ്രവേശനം : കോണ്‍ഗ്രസ് പുനഃപരിശോധന ഹര്‍ജി നല്‍കി 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി കോണ്‍ഗ്രസിന് വേണ്ടി ഹാജരാകും

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്‍ അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്‌വി കോണ്‍ഗ്രസിന് വേണ്ടി ഹാജരാകും.

അതിനിടെ മനു അഭിഷേക് സിംഗ്‌വി തിരുവിതാംകൂറിന്റെ വക്കാലത്ത് ഒഴിഞ്ഞു. കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാനില്ലെന്ന് സിംഗ്‌വി അറിയിച്ചു. സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ എന്ന് ബോര്‍ഡ് തീരുമാനിക്കാനിരിക്കെയായിരുന്നു സിംഗ്‌വിയുടെ പിന്മാറ്റം. 

ശബരിമല വിഷയത്തില്‍ മനു അഭിഷേക് സിംഗ്‌വിയെ വീണ്ടും ചുമതല ഏല്‍പ്പിക്കാനായിരുന്നു കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുത്തിരുന്നത്. ഇക്കാര്യം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. യുവതീ പ്രവേശന വിധിക്കെതിരായ ഹര്‍ജികള്‍ അടുത്തമാസം 13 ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, പുതിയ അഭിഭാഷകനെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് ബോര്‍ഡ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com