സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; കുണ്ടറയില്‍ ഫെഡറല്‍ബാങ്കിന്റെ എടിഎം തകര്‍ത്തു

കുണ്ടറ മൊയ്തീന്‍ മുക്കിലെ എടിഎമ്മില്‍ മോഷണ ശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മാണ് അക്രമികള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 
സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം; കുണ്ടറയില്‍ ഫെഡറല്‍ബാങ്കിന്റെ എടിഎം തകര്‍ത്തു

കൊല്ലം : കുണ്ടറ മൊയ്തീന്‍ മുക്കിലെ എടിഎമ്മില്‍ മോഷണ ശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. 

കഴിഞ്ഞ ദിവസം തൃശ്ശൂരിലും കളമശ്ശേരിയിലും സമാന ശ്രമങ്ങള്‍ നടന്നിരുന്നു. കളമശ്ശേരിയിലെ എസ്ബിഐ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങിയതോടെയാണ് മോഷ്ടാക്കള്‍ ഓടി രക്ഷപെട്ടത്. 

ഗ്യാസ് കട്ടറുപയോഗിച്ചും സ്‌പ്രേ പെയിന്റ് സിസിടിവിയില്‍ അടിച്ചുമാണ് മോഷ്ടാക്കള്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. തൃശ്ശൂരിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ മോഷ്ടിക്കപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com