സര്‍ക്കാരിന്റെ ലക്ഷ്യം അയ്യപ്പന്റെ തിരുവാഭരണം : ആരോപണവുമായി ക്ഷത്രിയ ക്ഷേമ സഭ

ശബരിമല ക്ഷേത്രത്തിന് പന്തളം കൊട്ടാരവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ഇതിനാണെന്നും ക്ഷത്രിയ ക്ഷേമസഭ
സര്‍ക്കാരിന്റെ ലക്ഷ്യം അയ്യപ്പന്റെ തിരുവാഭരണം : ആരോപണവുമായി ക്ഷത്രിയ ക്ഷേമ സഭ

തിരുവനന്തപുരം : ശബരിമല വിവാദത്തിലൂടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ലക്ഷ്യമിടുന്നത് പന്തളം കൊട്ടാരത്തില്‍ ഇരിക്കുന്ന അയ്യപ്പന്റെ തിരുവാഭരണമാണെന്ന് ക്ഷത്രിയ ക്ഷേമ സഭ. ശബരിമല ക്ഷേത്രത്തിന് 
പന്തളം കൊട്ടാരവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് ഇതിനാണെന്നും ക്ഷത്രിയ ക്ഷേമസഭ നേതൃത്വം ആരോപിച്ചു. 

ശബരിമല വിഷയത്തില്‍ ഭാവി സമരപരിപാടികള്‍ക്ക് സഭ രൂപം നല്‍കും. ഇതിനായി 28 ന് പത്തുമണിക്ക് ചാലക്കുടി കൊരട്ടി ത്രയംബക ഹാളില്‍ സഭയുടെ ഉന്നതാധികാര സമിതി ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെഎന്‍ സുരേന്ദ്രനാഥ വര്‍മ്മയും ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാനും അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com