'ദെവത്തിന്റെ സ്വന്തം നാട്ടില്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല' വീഡിയോ വൈറല്‍

Published: 25th October 2018 06:01 AM  |  

Last Updated: 25th October 2018 06:01 AM  |   A+A-   |  

 

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും വ്യത്യസ്തമായ വീഡിയോ സോങ്ങുമായി പീപ്പിള്‍ ആര്‍ട്ട് ആന്റ് ലിറ്റററി അസോസിയേഷന്‍.

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ക്ഷേത്രത്തിലേക്ക് പവേശനമില്ല. അത് എന്തുകൊണ്ടാണ് സഹോദരാ. സ്ത്രീകള്‍ അമ്പലത്തില്‍ കയറിയാല്‍ അത് എങ്ങനെയാണ് മലിനമാകുക. ഇത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിച്ച് ദൈവത്തെ രക്ഷിക്കൂ എന്നിങ്ങനെ പോകുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഭഗവാന്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. അയ്യപ്പന്‍ നമ്മെ ഭയപ്പെടുന്നില്ല. സംഘികള്‍ക്ക് ഞങ്ങളുടെ സാന്നിധ്യം ഭീഷണിയാകുന്നു.അവര്‍ നമ്മോട് പറയുന്നത് വീട്ടിലിരിക്കൂ എന്നാണ്. നമ്മള്‍ എത്തിയാല്‍ ക്ഷേത്രം നശിക്കുമെന്നും ആവര്‍ത്തിക്കുന്നു. 

കടവുളെ നാട്ടില് പണ്‍കളെ തടുക്കറെ...ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ലേഡീസ് നോ എന്‍ട്രി എന്ത ന്യായം പറയും ചേട്ടാ ചേട്ടാ...എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. വീഡിയോ സോങ് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ആയിരങ്ങളാണ് കണ്ടത്. നാല് യുവതികളാണ് പാട്ടില്‍  ചോദ്യങ്ങള്‍ ചോദിച്ച് എത്തുന്നത്. അതോടൊപ്പം ശബരിമലയിലെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധവും ദൃശ്യങ്ങളിലുണ്ട്.