മുഖ്യമന്ത്രിയെയും സർക്കാരിനെയും അപമാനിച്ചു; പൊലീസുകാരന് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2018 05:28 AM  |  

Last Updated: 25th October 2018 05:28 AM  |   A+A-   |  

 

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ച പൊലീസുകാരനെ സസ്പെൻ‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സിപിഒ എടി അനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശാണ് നടപടിയെടുത്തത്. പെരുമ്പാവൂർ മുടക്കുഴ സ്വദേശിയാണ് അനിൽ കുമാർ. 

ഫെയ്സ്ബുക്ക് വഴി സർക്കാർ നടപടികൾക്കെതിരെയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലും ഇയാൾ പോസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു. സർക്കാർ വിരുദ്ധ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ വകുപ്പുതല നിരീക്ഷണത്തിലായിരുന്നു. ഇതുസംബന്ധിച്ച് ഇയാൾക്കെതിരെ ആഭ്യന്തര വകുപ്പിന് പരാതികളും ലഭിച്ചിരുന്നു.