അത് ഡിവൈഎഫ്‌ഐ ഗുണ്ടയല്ല, ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന്‍ തന്നെ;  സംഘപരിവാറിനെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍മീഡിയ

തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്
അത് ഡിവൈഎഫ്‌ഐ ഗുണ്ടയല്ല, ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന്‍ തന്നെ;  സംഘപരിവാറിനെ പൊളിച്ചടുക്കി വീണ്ടും സോഷ്യല്‍മീഡിയ

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ സോഷ്യല്‍മീഡിയയിലെ ഏറ്റുമുട്ടലുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ഇതിനിടെ സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങളും കൊഴുക്കുന്നുണ്ട്. അത്തരത്തില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുളള പ്രചാരണത്തിന് പൂട്ടിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ .

ശബരിമലയില്‍ ഭക്തരെ തല്ലിചതയ്ക്കാന്‍ പൊലീസ് വേഷം ധരിച്ച് ഡിവൈഎഫ്‌ഐക്കാരെയും ഇറക്കിയിരിക്കുകയാണെന്നായിരുന്നു സംഘപരിവാര്‍ അനുകൂല ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലുടെയുളള വ്യാജപ്രചാരണം. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വേഷം മാറിയെത്തിയ ഡിവൈഎഫ്‌ഐ ഗുണ്ടയുടേത് എന്ന രീതിയിലാണ് വ്യാപകമായി പ്രചരിപ്പിച്ചത്. ഇപ്പോള്‍ ആ പ്രചാരണം കൂടി പൊളിഞ്ഞിരിക്കുകയാണ്.തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്.  

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുളള പ്രതിഷേധത്തിനിടെ ഭക്തയെ പൊലീസ് മര്‍ദിക്കുന്നു എന്ന പേരില്‍ സംഘപരിവാര്‍ നടത്തിയ വ്യാജപ്രചാരണവും സോഷ്യല്‍മീഡിയ പൊളിച്ചിരുന്നു.  എറണാകുളം കളക്ടറേറ്റിന് സമീപം 2005 ജൂലൈ 3 ന് എസ്എഫ്‌ഐ  നടത്തിയ  ഉപരോധസമരത്തെ ശബരിമല പ്രതിഷേധമായി ചിത്രീകരിച്ച് വ്യാജപ്രചരണം നടത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com