കുണ്ടറയിൽ റെയിൽവേ പാളത്തിൽ മദ്യപിച്ചിരുന്നവരെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു, സുഹൃത്തിന് ​ഗുരുതര പരിക്ക് 

കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം ഇ​ടി​സി കോ​ള​നി​യി​ൽ സു​നി​ൽ​കു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്
കുണ്ടറയിൽ റെയിൽവേ പാളത്തിൽ മദ്യപിച്ചിരുന്നവരെ ട്രെയിൻ തട്ടി; ഒരാൾ മരിച്ചു, സുഹൃത്തിന് ​ഗുരുതര പരിക്ക് 

കൊല്ലം: റെ​യി​ൽ​വേ പാ​ള​ത്തി​ലി​രു​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രെ ട്രെയിൻ തട്ടി. അപകടത്തിൽ ഒരാൾ മരിക്കുകയും സുഹൃത്തിന് പരിക്കേൽക്കുകയും ചെയ്തു. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ലം ഇ​ടി​സി കോ​ള​നി​യി​ൽ സു​നി​ൽ​കു​മാ​ർ (36) ആ​ണ് മ​രി​ച്ച​ത്. ഇയാളുടെ ഇരുകാലുകളും പൂർണമായും തകർന്നുപോയിരുന്നു. സു​ഹൃ​ത്ത് കു​ന്ന​ത്തൂ​ർ തോ​ട്ട​ത്തു​മു​റി മു​ക​ളു​വി​ള​യി​ൽ രാ​മ​ച​ന്ദ്ര​നാണ് (അനി-46) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റത്. ഇ​യാ​ൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴാഴ്ച രാ​ത്രി​യി​ൽ കു​ണ്ട​റ മു​ക്ക​ട റെ​യി​ൽ​വേ ഗേ​റ്റി​നും ഇ​ള​മ്പളളൂർ റെ​യി​ൽ​വേ ഗേ​റ്റി​നും ഇ​ട​യി​ൽ പാ​ള​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ന​ലൂ​രി​ൽ​നി​ന്ന് കൊ​ല്ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ് ട്രാക്കിൽ മദ്യപിച്ചിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com