കോഴിക്കോട്: കോഴിക്കോട് പയ്യോളി കീഴൂരിൽ പൂജാരിയെ ആക്രമിച്ച് ബാഗ് കവർന്നു. ബാലുശേരി സ്വദേശി ഹരീന്ദ്രനാഥ് നമ്പൂതിരിയെയാണ് ആക്രമിച്ചത്. ഹരീന്ദ്രന്റെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു.
പയ്യോളി കീഴൂർ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയാണ് ഹരീന്ദ്രൻ നമ്പൂതിരി. ഇന്ന് പുലർച്ചെ ക്ഷേത്രവളപ്പിൽ വെച്ചായിരുന്നു ആക്രമണം. സ്വർണ്ണമാല അടങ്ങിയ ബാഗ് അക്രമികൾ കവർന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ