ചികില്‍സാ സഹായത്തിന്റെ നിയന്ത്രണം നീക്കി ; ഇനി മുതല്‍ കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മൂന്നുലക്ഷം വരെ സഹായം

ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പരമാവധി ചികില്‍സാ സഹായമായ മൂന്നു ലക്ഷം രൂപ ഇനി മുതല്‍ കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് ലഭിക്കും
ചികില്‍സാ സഹായത്തിന്റെ നിയന്ത്രണം നീക്കി ; ഇനി മുതല്‍ കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മൂന്നുലക്ഷം വരെ സഹായം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ചികില്‍സാ സഹായത്തിന്റെ നിയന്ത്രണം നീക്കി. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പരമാവധി ചികില്‍സാ സഹായമായ മൂന്നു ലക്ഷം രൂപ ഇനി മുതല്‍ കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് ലഭിക്കും. മാരക രോഗങ്ങള്‍ക്കുള്ള ചികില്‍സയ്ക്കാണ് ഈ സഹായം ലഭിക്കുക. 

ഇതുവരെ ഒരു റേഷന്‍കാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ ചികില്‍സാ സഹായം നല്‍കിയിരുന്നത്. പുതിയ തീരുമാനത്തോടെ, ഇനി കുടുംബത്തിലെ ഒന്നിലധികം പേര്‍ക്ക് മാരക രോഗങ്ങളുണ്ടെങ്കില്‍ സഹായം ലഭിക്കും. 

ചില ജനിതക രോഗങ്ങള്‍ കുടുംബത്തിലെ പലരെയും ബാധിക്കാറുണ്ട്. ഇത്തരം കേസുകളില്‍ സര്‍ക്കാരിന്റെ തീരുമാനം ഏറെ ആശ്വാസകരമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com