മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പോ നിയമയുദ്ധമോ ? ; കെ സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പോ നിയമയുദ്ധമോ ? ; കെ സുരേന്ദ്രന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍


കൊച്ചി: മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയം. അതിനാല്‍ തെരഞ്ഞെടുപ്പ് ഫലം  റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയില്‍ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നത്. 

മഞ്ചേശ്വരത്ത് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മരിച്ചവരും വിദേശത്തുള്ളവരുമായ 259  പേരുടെ  പേരില്‍ കള്ളവോട്ട് ചെയ്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചതെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. കേസില്‍ 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കിയ കോടതി 67 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചിരിക്കുകയാണ്. 

അതിനിടെ മഞ്ചേശ്വരം എംഎല്‍എയായിരുന്ന അബ്ദുള്‍ റസാഖ് കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. ഇതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എന്നാല്‍ സുരേന്ദ്രന്റെ ഹര്‍ജിയില്‍ തീരുമാനം നിര്‍ണായകമാണ്. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com